Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Introduced

‘സ​​​ര​​​ൾ കേ​​​ര​​​ളം’ ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യ​​​വ​​​സാ​​​യം തു​​​ട​​​ങ്ങാ​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി 2026ലെ ​​​സ​​​ര​​​ൾ (സിം​​​പ്ലി​​​ഫൈ​​​ഡ് ആ​​​ൻ​​​ഡ് ആ​​​ക്സി​​​ല​​​റേ​​​റ്റ​​​ഡ് റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​പ്രൂ​​​വ​​​ൽ​​​സ് ആ​​​ൻ​​​ഡ് ലൈ​​​സ​​​ൻ​​​സിം​​​ഗ്) കേ​​​ര​​​ളം ബി​​​ൽ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

25 കോ​​​ടി രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ൽ മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പ​​​മു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​നു​​​മ​​​തി​​​ക​​​ൾ ഒ​​​റ്റ അ​​​പേ​​​ക്ഷ​​​യി​​​ലൂ​​​ടെ, ഒ​​​റ്റ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റാ​​​യി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് ബി​​​ൽ. ഇ​​​തി​​​നാ​​​യി ‘സ​​​ര​​​ൾ കേ​​​ര​​​ളം’ എ​​​ന്ന പേ​​​രി​​​ൽ ഒ​​​രു സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി അ​​​ഥോ​​​റി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കും.

National

ജനവിശ്വാസ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ന​​​ജീ​​​വി​​​തം സു​​​ഗ​​​മ​​​മാ​​​ക്കാ​​​നും ചെ​​​റി​​​യ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും ശി​​​ക്ഷ ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും 79 വി​​​വി​​​ധ കേ​​​ന്ദ്ര നി​​​യ​​​മ​​​ങ്ങ​​​ൾ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന ജ​​​ന​​​വി​​​ശ്വാ​​​സ് ബി​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ൽ ഇ​​​ന്ന​​​ലെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

79 കേ​​​ന്ദ്ര നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ ആ​​​കെ 784 ഭേ​​​ദ​​​ഗ​​​തി​​​ക​​​ളാ​​​ണു നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്. കു​​​റ്റ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് പി​​​ഴ​​​ക​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക​​​യും അ​​​പ്പീ​​​ൽ അ​​​ഥോ​​​റി​​​റ്റി​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് ബി​​​ല്ല് സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് വാ​​​ണി​​​ജ്യ​​​വ്യ​​​വ​​​സാ​​​യ സ​​​ഹ​​​മ​​​ന്ത്രി ജി​​​തി​​​ൻ പ്ര​​​സാ​​​ദ് പ​​​റ​​​ഞ്ഞു.

ബി​​​ൽ ര​​​ണ്ടാ​​​മ​​​തും സെ​​​ല​​​ക്‌​​​ട് ക​​​മ്മി​​​റ്റി​​​ക്കു വി​​​ട​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​വ​​​ശ്യം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​സാ​​​ര​​​മാ​​​യ കു​​​റ്റ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു കു​​​റ്റ​​​വി​​​മു​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബി​​​ൽ സെ​​​ല​​​ക്‌​​​ട് ക​​​മ്മി​​​റ്റി​​​ക്ക് വി​​​ട്ടി​​​രു​​​ന്നു.

ക​​​മ്മി​​​റ്റി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ​​​ക്കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഇ​​​പ്പോ​​​ൾ പു​​​തി​​​യ രൂ​​​പ​​​ത്തി​​​ൽ ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

ജ​​​ന​​​വി​​​ശ്വാ​​​സ് ബി​​​ൽ പ്ര​​​കാ​​​രം ലൈ​​​സ​​​ൻ​​​സ് കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞാ​​​ലും 30 ദി​​​വ​​​സം വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കും. ലൈ​​​സ​​​ൻ​​​സ് കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന​​​തി​​​ന് ഒ​​​രു വ​​​ർ​​​ഷം മു​​​ന്പു​​​ത​​​ന്നെ പു​​​തു​​​ക്കി​​​യാ​​​ൽ കാ​​​ലാ​​​വ​​​ധി തീ​​​ർ​​​ന്ന തീ​​​യ​​​തി മു​​​ത​​​ൽ​​​ത്ത​​​ന്നെ പു​​​തു​​​ക്ക​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​കും.

വാ​​​ഹ​​​നം ഇ​​​ടി​​​ച്ചു​​​ണ്ടാ​​​കു​​​ന്ന അ​​​പ​​​ക​​​ടം അ​​​റി​​​യി​​​ക്കാ​​​തി​​​രു​​​ന്നാ​​​ൽ ജ​​​യി​​​ൽ ശി​​​ക്ഷ​​​യും 25,000 രൂ​​​പ മു​​​ത​​​ൽ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വ​​​രെ പി​​​ഴ​​​യു​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ ജ​​​യി​​​ൽ​​​ശി​​​ക്ഷ ഒ​​​ഴി​​​വാ​​​ക്കി ഒ​​​രു ല​​​ക്ഷം മു​​​ത​​​ൽ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വ​​​രെ പി​​​ഴ​​​ശി​​​ക്ഷ മാ​​​ത്ര​​​മാ​​​ക്കി. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഇ​​​ല്ലാ​​​തെ വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 5000 മു​​​ത​​​ൽ 10,000 രൂ​​​പ വ​​​രെ പി​​​ഴ ഈ​​​ടാ​​​ക്കും.

National

വേട്ടയാടൽ! എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ഭേ​​​​ദ​​​​ഗ​​​​തി ബിൽ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ന്യൂ​​​​ന​​​​പ​​​​ക്ഷ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ (എ​​​​ഫ്സി​​​​ആ​​​​ർ​​​​എ) ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ല് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

വി​​​​ദേ​​​​ശ ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വി​​​​ക​​​​സി​​​​പ്പി​​​​ച്ച ആ​​​​സ്തി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​നു സ്ഥി​​​​ര​​​​മാ​​​​യി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ അ​​​​നു​​​​വാ​​​​ദം ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണു ബി​​​​ല്ല്. നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ൽ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ലൈ​​​​സ​​​​ൻ​​​​സ് പു​​​​തു​​​​ക്കി കി​​​​ട്ടാ​​​​തി​​​​രി​​​​ക്കു​​​​ക, റ​​​​ദ്ദാ​​​​ക്കി​​​​യ ലൈ​​​​സ​​​​ൻ​​​​സ് പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക, നി​​​​ല​​​​വി​​​​ലെ ലൈ​​​​സ​​​​ൻ​​​​സ് സ​​​​റ​​​​ണ്ട​​​​ർ ചെ​​​​യ്യു​​​​ക തു​​​​ട​​​​ങ്ങി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ആ​​​​സ്തി​​​​ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക.

ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന ആ​​​​സ്തി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​നു വി​​​​ൽ​​​​ക്കാ​​​​നോ സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കൈ​​​​മാ​​​​റ്റം ചെ​​​​യ്യാ​​​​നോ സാ​​​​ധി​​​​ക്കും. എ​​​​ന്നാ​​​​ൽ ലൈ​​​​സ​​​​ൻ​​​​സ് ശ​​​​രി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി ബി​​​​ല്ലി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് പി​​​​ന്നീ​​​​ട് ഇ​​​​തു കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ക്കാ​​​​നു​​​​ള്ള അ​​​​നു​​​​വാ​​​​ദം ബി​​​​ല്ലി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. സ​​​​ർ​​​​ക്കാ​​​​ർ നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന ഒ​​​​രു അ​​​​ഥോ​​​​റി​​​​റ്റി​​​​ക്കാ​​​​ണ് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച അ​​​​ധി​​​​കാ​​​​രം കൈ​​​​മാ​​​​റു​​​​ന്ന​​​​ത്.

ഈ ​​​​അ​​​​ഥോ​​​​റി​​​​റ്റി​​​​ക്ക് സി​​​​വി​​​​ൽ കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടാ​​​​കും. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പൊ​​​​തു​​​​വാ​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ചാ​​​​യി​​​​രി​​​​ക്കും അ​​​​ഥോ​​​​റി​​​​റ്റി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക. അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ പ​​​​രാ​​​​തി​​​​ക്കാ​​​​ർ​​​​ക്ക് 90 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ അ​​​​ത​​​​ത് സ്ഥാ​​​​പ​​​​നം സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന പ​​​​രി​​​​ധി​​​​യി​​​​ലെ ജി​​​​ല്ലാ ജ​​​​ഡ്ജി​​​​ക്ക് അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കാം.

ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നും അ​​​​നു​​​​മ​​​​തി

ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന ആ​​​​സ്തി​​​​ക​​​​ളി​​​​ൽ ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തി​​​​ന്‍റെ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ സ്വ​​​​ഭാ​​​​വ​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​തെ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നോ വ്യ​​​​ക്തി​​​​ക്കോ കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​ൻ ന​​​​ൽ​​​​കാം. പി​​​​ന്നീ​​​​ട് നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​ൽ ലൈ​​​​സ​​​​ൻ​​​​സ് ല​​​​ഭി​​​​ച്ചാ​​​​ൽ തി​​​​രി​​​​കെ കി​​​​ട്ടും.

വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് ല​​​​ഭി​​​​ക്കു​​​​ന്ന ഫ​​​​ണ്ടി​​​​ന്‍റെ സു​​​​താ​​​​ര്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും ശ​​​​രി​​​​യാ​​​​യ വി​​​​നി​​​​യോ​​​​ഗം ന​​​​ട​​​​പ്പാ​​​​ക്കാ​​​​നു​​​​മാ​​​​ണ് ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തു​​​​ന്ന​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​ക്കൊ​​​​ണ്ടാ​​​​ണ് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​ഹ​​​​മ​​​​ന്ത്രി നി​​​​ത്യാ​​​​ന​​​​ന്ദ് റാ​​​​യ് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ബി​​​​ല്ല് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ചേ​​​​ർ​​​​ന്ന കേ​​​​ന്ദ്ര മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം ബി​​​​ല്ലി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ലൈ​​​​സ​​​​ൻ​​​​സു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്കും. എ​​​​ന്നാ​​​​ൽ നി​​​​ല​​​​വി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ബി​​​​ല്ലി​​​​ൽ ഈ ​​​​സ​​​​മ​​​​യ​​​​പ​​​​രി​​​​ധി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. പി​​​​ന്നീ​​​​ട് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണി​​​​ത് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

റ​​​​ദ്ദാ​​​​ക്കി​​​​യ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ലൈ​​​​സ​​​​ൻ​​​​സ് പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യോ സ​​​​റ​​​​ണ്ട​​​​ർ ചെ​​​​യ്യു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ മാ​​​​ത്രം വി​​​​ദേ​​​​ശ ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ർ​​​​ജി​​​​ച്ച സ്വ​​​​ത്തു​​​​ക്ക​​​​ൾ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന നി​​​​യ​​​​മ​​​​ത്തി​​​​നാ​​​​ണ് ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ലൂ​​​​ടെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ മാ​​​​റ്റം കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത്.

ലൈ​​​​സ​​​​ൻ​​​​സ് പു​​​​തു​​​​ക്കാ​​​​ത്ത​​​​തി​​​​ന്‍റെ​​​​യോ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ​​​​യോ പേ​​​​രി​​​​ൽ നേ​​​​ര​​​​ത്തേ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി ഏ​​​​റ്റെ​​​​ടു​​​​ത്ത സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും പു​​​​തി​​​​യ ഭേ​​​​ദ​​​​ഗ​​​​തി ബാ​​​​ധ​​​​ക​​​​മാ​​​​ണ്. ഇ​​​​ത്ത​​​​രം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​സ്തി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​നു സ്ഥി​​​​ര​​​​മാ​​​​യി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും.

ഏ​​​​റ്റെ​​​​ടു​​​​ത്ത ആ​​​​സ്തി​​​​ക​​​​ൾ വി​​​​റ്റു​​​​കി​​​​ട്ടു​​​​ന്ന പ​​​​ണം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ​​​​ഞ്ചി​​​​ത നി​​​​ധി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റും. നി​​​​ല​​​​വി​​​​ലെ ലൈ​​​​സ​​​​ൻ​​​​സ് പു​​​​തു​​​​ക്കി ല​​​​ഭി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ ആ ​​​​ആ​​​​സ്തി കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല. കൂ​​​​ടാ​​​​തെ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ഒ​​​​രു കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ മാ​​​​ത്ര​​​​മേ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ​​​​വെ​​​​ന്നും പു​​​​തി​​​​യ ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

National

സെൻസസ്: ഭാഗ്യചിഹ്നങ്ങൾ അവതരിപ്പിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​ന​​​സം​​​ഖ്യാ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ.

2027 സെ​​​ൻ​​​സ​​​സി​​​നു​​​വേ​​​ണ്ടി ര​​​ണ്ട് ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​ങ്ങ​​​ളും നാ​​​ല് ഡി​​​ജി​​​റ്റ​​​ൽ ടൂ​​​ളു​​​ക​​​ളും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ പ്ര​​​തീ​​​ക​​​മാ​​​യി വി​​​കാ​​​സെ​​​ന്നും സ്ത്രീ​​​ക​​​ളു​​​ടെ പ്ര​​​തീ​​​ക​​​മാ​​​യി പ്ര​​​ഗ​​​തി​​​യെ​​​ന്നു​​​മാ​​​ണ് ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​ങ്ങ​​​ൾ​​​ക്കു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

2047ഓ​​​ടെ ഇ​​​ന്ത്യ​​​യെ വി​​​ക​​​സി​​​ത​​​രാ​​​ജ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കു​​​മു​​​ള്ള തു​​​ല്യ പ​​​ങ്കാ​​​ളി​​​ത്ത​​​മാ​​​ണ് ഈ ​​​ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​ങ്ങ​​​ൾ പ്ര​​​തീ​​​ക​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up